പുതുപ്രതീക്ഷയുടെ ആരവങ്ങളില്‍ മുങ്ങി നാടും നഗരവും. ബീച്ചുകളും ക്ലബ്ബുകളും തുടങ്ങി പൊതു ഇടങ്ങളും ഫ്ളാറ്റ് സമുച്ചയങ്ങളും വരെ ഉണര്‍ന്നിരുന്ന് പുതുവര്‍ഷത്തെ വരവേറ്റത് ആഘോഷപൂര്‍വം. ഞായറാഴ്ച വൈകീട്ടോടെ ആരംഭിച്ച ആഘോഷപരിപാടികള്‍ രാവേറെ നീണ്ടപ്പോള്‍ നഗരം തിരക്കില്‍ മുങ്ങി. ഒപ്പം ജാഗ്രതയില്‍ ഉണര്‍ന്നിരുന്ന പോലീസും. പസിഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയാണ് പുതുവര്‍ഷത്തെ ആദ്യം വരവേറ്റത്. പിന്നാലെ ന്യൂസീലന്‍ഡിലും ആഘോഷമെത്തി.