വില്‍പ്പന മന്ദഗതിയിലായതിനാല്‍ ഇന്ത്യന്‍ വിപണിയില്‍ മിന്നും താരമായിരുന്ന റെനോ ഡസ്റ്റര്‍ മിഡ്-സൈസ് എസ്.യു.വി നിര്‍ത്തലാക്കിയിരുന്നു. എന്നിരുന്നാലും, സമഗ്രമായ ഒരു തലമുറ പരിഷ്കരണം അവതരിപ്പിച്ചുകൊണ്ട് ഡസ്റ്റര്‍ ബ്രാന്‍ഡിന് പുതുജീവന്‍ പകരാന്‍ ഇപ്പോള്‍ റെനോ തയ്യാറെടുക്കുകയാണ്. 2023 നവംബര്‍ 29-നാണ് പുതുതലമുറ റെനോ ഡസ്റ്റര്‍ എസ്യുവിയുടെ ആഗോളതലത്തിലെ അരങ്ങേറ്റം.
വാഹനത്തിന്റെ പല വിശദാംശങ്ങളും ഇപ്പോഴും പുറത്തുവിട്ടിട്ടില്ലെങ്കിലും, ആധുനികവല്‍ക്കരിച്ച രൂപകല്‍പ്പനയും മെച്ചപ്പെടുത്തിയ ഇന്റീരിയറും മുതല്‍ നൂതന സാങ്കേതികവിദ്യയും കൂടുതല്‍ കാര്യക്ഷമമായ പവര്‍ട്രെയിനുകളും വരെ പുതിയ ഡസ്റ്റര്‍ കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നു