ലോകകപ്പ് ക്രിക്കറ്റ് മുന്നോടിയായുളള സന്നാഹമത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം തിരുവനന്തപുരത്തെത്തി. വിരാട്കോഹ്ലിയൊഴികെയുളള മറ്റ് താരങ്ങള്‍ തിരുവനന്തപുരത്ത് എത്തിയ ശേഷം കോവളത്തെ സ്വകാര്യ ഹോട്ടലിലേക്ക് പോയി. നാളെയാണ് ഇന്ത്യ-നെതര്‍ലാന്റ്സ് പരിശ ീലന മത്സരം. ഇന്ന് മഴമാറിയതോടെ ആരാധകര്‍ ആവേശത്തിലൂടെ ചെറിയ മഴയുണ്ടായാല്‍ പെട്ടെന്ന് തന്നെ ഗ്രൗണ്ട് മത്സര സജ്ജീകരണമാക്കാനുളള സൗകര്യങ്ങളെല്ലാം തന്നെ കെസിഎ നടത്തിയിട്ടുണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ജയേഷ് ജോര്‍ജ് കേരളൈറ്റ് ന്യൂസിനോട് പറഞ്ഞു. നെതര്‍ലാന്റ് ടീം ഇന്നലെയെത്തി പരിശീലനം നടത്തിയിരുന്നു. ഇന്ത്യന്‍ ടീമിന്റെ പരിശീലനം ഇന്ന് ഉച്ചയ്ക്ക് 2 മണിമുതല്‍ തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ നടക്കും.