കേരളം കാത്തിരുന്ന ഓണം ബമ്പര്‍ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനം നേടിയത് കോഴിക്കോട് ഏജന്‍സി വിറ്റ ടിക്കറ്റിന്. പാളയം ബാവ ലോട്ടറി ഏജന്‍സി പാലക്കാട് വിറ്റ TE 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. എന്നാല്‍ ഒന്നാം സമ്മാനമടിച്ച ഭാഗ്യവാന് ഇത് വരെ ആരെന്ന് അറിഞ്ഞിട്ടില്ല. കഴിഞ്ഞ പത്ത് ദിവസത്തിനിടെ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന സൂചനയാണ് ലഭിക്കുന്നത്. രണ്ടാം സമ്മാനങ്ങളിലൊന്ന് തിരുവനന്തപുരം പഴവങ്ങാടിയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ്.
എഴുപത്തിയഞ്ച് ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്. 125 കോടി 54 ലക്ഷം രൂപയാണ് ഇത്തവണത്തെ ആകെ സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം ഇരുപത് പേര്‍ക്കാണ്. കഴിഞ്ഞ വര്‍ഷം ഒരാള്‍ക്ക് അഞ്ച് കോടിയായിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്പരുകള്‍ക്ക് ഉണ്ട്. കഴിഞ്ഞ തവണ ഒരു കോടി വീതം 10 പേര്‍ക്കായിരുന്നു. അഞ്ച് ലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം പത്ത് പേര്‍ക്കും നല്‍കും. പുറമേ 5,000,1000,500 രൂപയുടെ നിരവധി സമ്മാനങ്ങളുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ഓണ ബംബര്‍ വിജയിക്ക് ചില ദുരനുഭവങ്ങള്‍ ഉണ്ടായതിനെത്തുടര്ത്ത് തുടര്‍ന്ന് നടന്ന നറുക്കെടുപ്പുകളില്‍ വിജയികളായവര്‍ രഹസ്യമായിട്ടാണ് സമ്മാനത്തുക കൈപ്പറ്റിയത്. 25 കോടി നേടിയ ഭാഗ്യവാന് പേര് വെളിപ്പെടുത്തുമോയെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികള്‍.